വികസന കാര്യങ്ങളിൽ പിന്തുണയുണ്ട്: സംസ്ഥാന സർക്കാരിനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി


ഷീബ വിജയൻ

തൃശൂർ: വികസന പദ്ധതികളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരിൽ നിന്ന് വലിയ പിന്തുണയും സഹകരണവുമാണ് ലഭിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുൻപ് വികസന കാര്യങ്ങളിൽ വേണ്ടത്ര സഹകരണം ലഭിച്ചിരുന്നില്ലെന്നും എന്നാൽ പുതിയ സർക്കാർ വന്നതോടെ ഏത് വികസന പ്രോജക്ടുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും വിവിധ വകുപ്പുകളെയും സമീപിക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.

മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത മൂന്ന് പ്രോജക്ടുകളിൽ ഒന്നിൽ തീരുമാനമാവുകയും രണ്ടെണ്ണത്തിൽ പ്രാഥമിക ധാരണയാവുകയും ചെയ്തിട്ടുണ്ട്. ജനങ്ങളിലേക്ക് വികസനമെത്തിക്കാൻ ഒരു ജനപ്രതിനിധിക്കോ കേന്ദ്രമന്ത്രിക്കോ നൽകേണ്ട പിന്തുണ കൃത്യമായി ലഭിക്കുന്നുണ്ടെന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വികസന കാര്യങ്ങൾ മുൻനിർത്തിയുള്ള എംപി-സർക്കാർ ബന്ധം മാത്രമാണിതെന്നും ഇതിനപ്പുറം രാഷ്ട്രീയ ഡീലുകളോ മറ്റ് ഉദ്ദേശ്യങ്ങളോ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വികസന ആവശ്യങ്ങൾക്ക് കൃത്യമായി സംവദിക്കാൻ കഴിയുന്നു എന്നതിനെ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

asdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed