ദുബൈ പേപ്പർലെസ് സ്ട്രാറ്റജിക്ക് തുടക്കമായി


ദുബൈ : ദുബൈ പേപ്പർ ലെസ് സ്ട്രാറ്റജിക്ക് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ചു. ദുബൈയിയെ പൂർണമായും സ്മാർട്ട് നഗരമാക്കുന്നതിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. 2021−ഓടെ ദുബൈയിലെ സർക്കാർ സ്ഥാപനങ്ങളിൽ ജീവന ക്കാരോ ഉപഭോക്താക്കളോ നടപടികൾക്കും സേവനങ്ങൾക്കുമായി കടലാസ് ഉപയോഗി ക്കേണ്ടിവരില്ലെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. 

സ്മാര്ട്ട് ഗവൺമെന്റ് എന്ന ഭരണനേതൃത്വത്തിന്റെ കാഴ്ച പ്പാടിനൊപ്പം നിൽക്കുന്ന സമഗ്രമായ കടലാസ്് രഹിത പദ്ധതിയാണ് വിഭാവനം ചെയ്തിരി ക്കുന്നതെന്നും സ്മാർട്ട് ദുബൈ ഓഫീസിന്റെ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ദുബൈയിയെ സ്മാർട്ട് നഗരമാക്കുന്നതിനായി നവീനമായ പദ്ധതികളും നൂതനമായ സംരംഭങ്ങളും ആവിഷ്കരിച്ചു വരികയാണെന്ന് സ്മാർട്ട് ദുബൈ ഓഫീസ് മേധാവി ഡോ. ഐഷ ബിന്ത് ബുട്ടി ബിൻ ബിഷർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed