ബഹ്‌റൈൻ-ഇ.യു സാമ്പത്തിക സഹകരണം ശക്തമാക്കും; യൂറോപ്യൻ യൂണിയൻ സ്ഥാനപതിമാരുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനും യൂറോപ്യൻ യൂണിയൻ (ഇ.യു) അംഗരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-നിക്ഷേപ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ, ദേശീയ സാമ്പത്തിക കാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ ബഹ്‌റൈനിലെ ഇ.യു ദൗത്യസംഘ തലവന്മാരുടെ യോഗത്തിൽ പങ്കെടുത്തു.

സുസ്ഥിര സാമ്പത്തിക വളർച്ചയും രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള സാമ്പത്തിക, നിക്ഷേപ പങ്കാളിത്തം വർധിപ്പിക്കാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിൽ ശൈഖ് സൽമാൻ വ്യക്തമാക്കി. ഇരുവിഭാഗവും തമ്മിലുള്ള സഹകരണം വർധിക്കുന്നത് ബഹ്‌റൈൻ-ഇ.യു ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പൊതുതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബഹ്‌റൈന്റെ പ്രധാന സാമ്പത്തിക സൂചകങ്ങളും സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിൽ രാജ്യം കൈവരിച്ച പുരോഗതിയും ധനമന്ത്രി യോഗത്തിൽ വിശദീകരിച്ചു. രാജ്യത്തെ അനുകൂലമായ നിയമ അന്തരീക്ഷം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, വിദഗ്ദ്ധരായ മാനവവിഭവശേഷി എന്നിവ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും തുടർച്ചയായ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വലിയ പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

article-image

sasadsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed