ഒമാനിൽ കാർ മറി­ഞ്ഞ് മലയാ­ളി­ മരി­ച്ചു­


മസ്്ക്കറ്റ് : ഒമാനിലെ റുസ്താഖിൽ കാർ‍ മറിഞ്ഞുണ്ടായ അപകടത്തിൽ തൃശ്ശൂർ സ്വദേശി മരിച്ചു. കൈപ്പമംഗലം ചെളിങ്ങാട് പുഴങ്കരയില്ലത്ത് പരേതനായ ഖാലിദിന്റെ മകൻ അബ്ദുൽ കരീം (55) ആണ് മരിച്ചത്. ദുബൈയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. 

ദുബൈയിൽ നിന്നും സാധനങ്ങൾ കൊണ്ടുവന്ന് വിതരണം ചെയ്യുന്ന ജോലിയായിരുന്നു കരീമിന്. കഴിഞ്ഞ 30 വർഷമായി കരീം ഒമാനിൽ‍ പ്രവാസിയാണ്. ചികിത്സക്കായി കഴിഞ്ഞ ആഴ്ച നാട്ടിൽ പോയി മടങ്ങിയെത്തിയ കരീം ജോലിയുടെ ഭാഗമായി ദുബൈയിലേക്ക് പോകും വഴിയായിരുന്നു അപകടം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed