2027 ഫോർമുല വൺ കലണ്ടർ പ്രഖ്യാപിച്ചു; സീസൺ ഓപ്പണറിനും കന്നി സ്പ്രിന്റ് റേസിനും വേദിയാകാൻ ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: 2027 ഫോർമുല വൺ സീസൺ കലണ്ടർ ഫോർമുല വണ്ണും എഫ്.ഐ.എയും പ്രഖ്യാപിച്ചു. പുതിയ സീസണിന്റെ ഉദ്ഘാടന മത്സരത്തിനും പ്രീ-സീസൺ ടെസ്റ്റിംഗിനും ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (BIC) വേദിയാകും. വേൾഡ് മോട്ടോർസ്‌പോർട്ട് കൗൺസിലിന്റെ അംഗീകാരത്തോടെയാണ് 24 റേസുകൾ ഉൾപ്പെടുന്ന കലണ്ടർ പുറത്തുവിട്ടത്.

2027 ഫെബ്രുവരി 24 മുതൽ 27 വരെ പ്രീ-സീസൺ ടെസ്റ്റിംഗും, മാർച്ച് 12 മുതൽ 14 വരെ സീസണിലെ ആദ്യ ഗ്രാന്റ് പ്രീയും ബഹ്‌റൈനിൽ നടക്കും. ഇത് ഏഴാം തവണയാണ് ബഹ്‌റൈൻ എഫ് വൺ സീസൺ ഓപ്പണറിന് വേദിയാകുന്നത്. കൂടാതെ, ചരിത്രത്തിലാദ്യമായി ഒരു 'സ്പ്രിന്റ് റേസിനും' ബഹ്‌റൈൻ ഇത്തവണ ആതിഥേയത്വം വഹിക്കുമെന്ന പ്രത്യേകതയുമുണ്ട്. മൂന്ന് ദിവസവും ഉദ്വേഗജനകമായ മത്സരങ്ങൾ ആസ്വദിക്കാൻ ഇത് ആരാധകർക്ക് അവസരമൊരുക്കും.

സീസൺ ഓപ്പണറിനും പ്രീ-സീസൺ ടെസ്റ്റിംഗിനും പുറമെ ആദ്യമായി സ്പ്രിന്റ് റേസിന് വേദിയാകാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ശൈഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫ പറഞ്ഞു. പോർച്ചുഗൽ (ജൂൺ 20), തുർക്കി (ഒക്ടോബർ 3) എന്നിവയുടെ തിരിച്ചുവരവിനും 2027 സീസൺ സാക്ഷ്യം വഹിക്കും. ഡിസംബർ 12-ന് അബുദാബിയിലാണ് സീസൺ അവസാനിക്കുന്നത്. ടിക്കറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നും,Bahraingp.com വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യ ടിക്കറ്റ് ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

article-image

fgfdfggh

You might also like

  • Lulu Exchange
  • Straight Forward

Most Viewed