2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്: തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രം


ശാരിക

ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. തീരുമാനം വലിയ രാഷ്ട്രീയ പോരിലേക്കും നിയമപോരാട്ടത്തിലേക്കും വഴിമാറിയിരിക്കുകയാണ്.

പി. ചിദംബരം ഉൾപ്പെടെ അഞ്ച് കോൺഗ്രസ് എം.പിമാർ അടങ്ങിയ ധനകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചതെന്നും, സമിതിയുടെ മിനിറ്റ്‌സിൽ കോൺഗ്രസ് പ്രതിനിധികൾ യാതൊരു വിയോജിപ്പും രേഖപ്പെടുത്തിയിരുന്നില്ലെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി. സ്വന്തം പാർട്ടിയിലെ എം.പിമാർ പിന്തുണച്ച വിഷയത്തിലാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ഇപ്പോൾ പ്രതിഷേധിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.

അതേസമയം, കേന്ദ്ര സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും കോർപ്പറേറ്റ് സുഹൃത്തുക്കൾക്ക് വേണ്ടിയാണ് ഇത്തരം നടപടികളെന്നും കോൺഗ്രസും ഇടത് പാർട്ടികളും ആരോപിച്ചു. പ്രധാനമന്ത്രി യു.എസ് സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

ഇതിനിടെ, തീരുമാനത്തിനെതിരെ അഭിഭാഷകനായ അഞ്ജൻ ദത്ത സുപ്രീം കോടതിയെ സമീപിച്ചു. പൊതുജനങ്ങളുമായും ബന്ധപ്പെട്ടവരുമായും സുതാര്യമായ കൂടിയാലോചനകൾ നടത്തിയ ശേഷമേ തീരുമാനങ്ങൾ നടപ്പാക്കാവൂ എന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. ഈ ഫീസ് വ്യാപാരികൾ ഉപഭോക്താക്കളിലേക്ക് മാറ്റിയാൽ ഡിജിറ്റൽ ഇടപാടുകൾ കുറയാൻ ഇടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.

article-image

sxsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed