കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശനും പ്രീതി സിന്റയും ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ


ശാരിക

ന്യൂഡൽഹി: കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് (സി.ബി.എഫ്.സി) പുനഃസംഘടിപ്പിച്ചു. പ്രശസ്ത മലയാളി സംവിധായകൻ പ്രിയദർശൻ, ബോളിവുഡ് താരം പ്രീതി സിന്റ എന്നിവരുൾപ്പെടെ ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരായ 18 പുതിയ അംഗങ്ങളെ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നിയോഗിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം.

1952-ലെ സിനിമാറ്റോഗ്രാഫ് ആക്ടും 2024-ലെ സിനിമാറ്റോഗ്രാഫ് ചട്ടങ്ങളും പ്രകാരമാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. 2017-ന് ശേഷം ഇതാദ്യമായാണ് സി.ബി.എഫ്.സി പാനൽ പുനഃസംഘടിപ്പിക്കുന്നത്.

പ്രിയദർശൻ, പ്രീതി സിന്റ എന്നിവർക്ക് പുറമേ പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി, മനോജ് ജോഷി, പല്ലവി ജോഷി, രൂപാലി ഗാംഗുലി, പ്രസൻജിത് ചാറ്റർജി, ഗ്രാമി പുരസ്കാര ജേതാവ് റിക്കി കേജ് എന്നിവരും 18 അംഗ സമിതിയിൽ ഉൾപ്പെടുന്നു.

article-image

xzxzxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed