ഒക്ടോബർ 1 മുതൽ നിയമങ്ങൾ കടുക്കുന്നു; ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ കടുത്ത നിയന്ത്രണങ്ങൾ
ശാരിക
ന്യൂഡൽഹി: രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ആക്ട് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായി ചട്ടങ്ങൾ കർശനമാക്കുന്നതാണ് പുതിയ നിയമം. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാർ നാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാർലമെന്റ് പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് ഇത് നിയമമായി മാറിയത്.
ഇനിമുതൽ സ്കൂൾ പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ആധാർ, വോട്ടർ പട്ടികയിൽ പേരുചേർക്കൽ എന്നിവയുൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ജനന സർട്ടിഫിക്കറ്റ് പ്രധാന രേഖയായി മാറും. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്ന പുതിയ രീതിയിൽ, കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ആധാറുമായി ബന്ധിപ്പിക്കും.
പുതിയ നിയമപ്രകാരം 21 ദിവസത്തിനുള്ളിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. 21 മുതൽ 30 ദിവസത്തിനുള്ളിൽ നിശ്ചിത ഫീസോടെ രജിസ്ട്രാർക്ക് നേരിട്ട് നൽകാം. 30 ദിവസം മുതൽ 1 വർഷം വരെയുള്ള കാലതാമസത്തിന് ജില്ലാ രജിസ്ട്രാറുടെ അനുമതിയും പിഴയും അടയ്ക്കണം. 1 മുതൽ 2 വർഷം വരെയുള്ള വൈകലിന് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ അനുമതിയും, 2 വർഷത്തിന് ശേഷമുള്ള രജിസ്ട്രേഷന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവും നിർബന്ധമാണ്.
adfsdsdsds

