60 കോടിയുടെ കുടിശിക; സംസ്ഥാനത്ത് എ.ഐ കാമറകളുടെ പ്രവർത്തനം പൂർണമായി നിർത്തിവെച്ച് കെൽട്രോൺ


പ്രദീപ് പുറവങ്കര

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കുടിശിക തുക നൽകാത്തതിനെ തുടർന്ന് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള എ.ഐ (AI) കാമറകളുടെ പ്രവർത്തനം കെൽട്രോൺ പൂർണ്ണമായി നിർത്തിവെച്ചു. ഇതോടെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ ഇന്റർനെറ്റ് കണക്ഷനുകൾ വിച്ഛേദിക്കപ്പെടുകയും നിയമലംഘകർക്ക് ചലാനുകൾ അയക്കുന്ന നടപടികൾ പൂർണ്ണമായി നിലയ്ക്കുകയും ചെയ്തു.

2023-ൽ സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തുടനീളം 762 എ.ഐ കാമറകൾ സ്ഥാപിച്ചത്. മൂന്ന് മാസം കൂടുമ്പോൾ 11 കോടി രൂപ വീതം റോഡ് സുരക്ഷാ വിഭാഗം കെൽട്രോണിന് നൽകണമെന്നായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ നിലവിൽ 60 കോടി രൂപയോളം സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുണ്ട്. തുക ലഭിക്കാതായതോടെ ചലാനുകൾ അയക്കുന്നത് നിർത്തിവെച്ച കെൽട്രോൺ, കുടിശിക വർധിച്ചതോടെ കാമറകളുടെ വൈദ്യുതി ബന്ധവും വിച്ഛേദിക്കുകയായിരുന്നു.

ഇതിനു പുറമെ ഓഫീസുകളിലെ കമ്പ്യൂട്ടറുകളിൽ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ ലൈസൻസ് പുതുക്കാത്തതിനെ തുടർന്ന് ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിക്കപ്പെട്ടു. ഇതോടെ മോട്ടോർ വാഹന വകുപ്പിന്റെ ഡിജിറ്റൽ പരിശോധനയും പിഴ ഈടാക്കലും പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

article-image

adsdssdds

You might also like

  • Lulu Exchange
  • Straight Forward

Most Viewed