അന്താരാഷ്ട്ര ടൂറിസം ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന് 2027 ജനുവരിയിൽ ബഹ്‌റൈൻ ആതിഥ്യമരുളും; യു.എൻ ടൂറിസവുമായി കരാർ ഒപ്പിട്ടു
പ്രദീപ് പുറവങ്കര
മനാമ: ആഗോള ടൂറിസം നിക്ഷേപകരുടെ സംഗമവേദിയാകാൻ ഒരുങ്ങി ബഹ്‌റൈൻ. യു.എൻ ടൂറിസത്തിന്റെ (UN Tourism) സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ടൂറിസം ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന് (ITIF 2027) 2027 ജനുവരിയിൽ ബഹ്‌റൈൻ വേദിയാകും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ജനുവരി 10 മുതൽ 12 വരെ മൂന്ന് ദിവസങ്ങളിലായാണ് ഫോറം നടക്കുന്നത്.
ദുബായിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് (ATM 2026)-ന്റെ അനുബന്ധമായി ബഹ്‌റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫർ അൽ സൈറഫിയും യു.എൻ ടൂറിസം സെക്രട്ടറി ജനറൽ ശൈഖ നാസർ അൽ നുവൈസും സെപ്റ്റംബർ 15-ന് ഒപ്പുവെച്ചു. ഇതാദ്യമായാണ് അന്താരാഷ്ട്ര ടൂറിസം ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്നത്.
ആഗോള നിക്ഷേപകർ, ഭരണാധികാരികൾ, വിദഗ്ദ്ധർ, പൊതു-സ്വകാര്യ മേഖലകളിലെ പ്രമുഖർ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഫോറം അവസരമൊരുക്കും. ബഹ്‌റൈനിലെ ടൂറിസം പദ്ധതികളെയും നിക്ഷേപ സാധ്യതകളെയും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താനും, അന്താരാഷ്ട്ര തലത്തിൽ പുതിയ സാമ്പത്തിക പങ്കാളിത്തങ്ങൾ സ്ഥാപിക്കാനും ഈ പരിപാടി വഴിയൊരുക്കുമെന്ന് ടൂറിസം മന്ത്രിയും യു.എൻ ടൂറിസം പ്രതിനിധികളും വ്യക്തമാക്കി.
adsdsdsdsa

