ദു­ബൈ­യിൽ വി­തരണം ചെ­യ്യു­ന്ന കു­പ്പി­വെ­ള്ളം സു­രക്ഷി­തമെ­ന്ന് മു­നി­സി­പ്പാ­ലി­റ്റി­


ദുബൈ : എമിറേറ്റിൽ വിതരണം ചെയ്യുന്ന കുപ്പിവെള്ളം സുരക്ഷിതമെന്ന് മുനിസിപ്പാലിറ്റി. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും സംശയങ്ങൾക്ക് നേരിട്ട് ബന്ധപ്പെടണമെന്നും ആവർത്തിച്ച് ദുബൈ മുനിസിപ്പാലിറ്റി മറ്റൊരു അഭ്യൂഹം കൂടി തള്ളി. 

കുപ്പിവെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമായ ആസിഡിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നായിരുന്നു പ്രചാരണം. ഇതിനു തെളിവെന്നനിലയിൽ ഫോട്ടോകൾ ഉൾപ്പെടെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നത്.  

എന്നാൽ ഇത് സംബന്ധിച്ച് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തിയെന്നും ഇത് തികച്ചും വാസ്തവരഹിതമായ പ്രചാരണമാണെന്നും മുനിസിപ്പാലിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. ശാസ്ത്രീയമായ വിവരങ്ങളോ തെളിവുകളോ പഠനമോ നടത്താതെ പ്രചരിക്കുന്ന വെറും ഊഹാപോഹം മാത്രമാണിതെന്നും ഭക്ഷ്യസുരക്ഷാവിഭാഗത്തിലെ വിദഗ്ദ്ധർ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed