വി­ദേ­ശ നി­ക്ഷേ­പത്തി­നു­ള്ള നടപടി­ക്രമങ്ങൾ സൗ­ദി­ കൂ­ടു­തൽ സു­താ­ര്യമാ­ക്കി­


റിയാദ് : സൗദിയിൽ വിദേശ നിക്ഷേപത്തിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കി. അപേക്ഷ സമർപ്പിച്ചു നാല് മണിക്കൂറിനുള്ളിൽ ലൈസൻസ് അനുവദിക്കുമെന്ന് വിദേശ നിക്ഷേപ ലൈസൻസ് അനുവദിക്കുന്ന സൗദി ജനറൽ‍ ഇൻ‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി അറിയിച്ചു. വിദേശികൾക്ക് ഇൻ‍വെസ്റ്റ്‌മെന്‍റ് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ‍ സുതാര്യമാക്കിയതായി സൗദി ജനറൽ ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റി അറിയിച്ചു. 

അതോറിറ്റിയിൽ അപേക്ഷ സമർപ്പിച്ച്‌ നാല് മണിക്കൂറിനുള്ളിൽ നിക്ഷേപകർക്ക് ലൈസൻസ് അനുവദിക്കുമെന്ന് സാജിയ സർവ്‍വീസ് ആൻ‍ഡ് കൺസൾട്ട ൻസി ഡെപ്യൂട്ടി ഗവർണർ ഇബ്രാഹിം അൽ സുവായിൽ അറിയിച്ചു. നേരത്തെ ഇത് അന്പത്തിമൂന്നു മണിക്കൂർ ആയിരുന്നു. നടപടിക്രമങ്ങങ്ങളിൽ മാറ്റം കൊണ്ടുവന്നും, ആവശ്യമായ രേഖകളുടെ എണ്ണത്തിൽ കുറവ് വരുത്തിയും, ജീവനക്കാർക്ക് പരിശീലനം നൽകിയുമാണ് ഇത് സാധിച്ചതെന്ന് ഇബ്രാഹിം പറഞ്ഞു. 

നേരത്തെ എട്ടു രേഖകൾ ആവശ്യമായ സ്ഥാനത്ത് ഇപ്പോൾ രണ്ടു രേഖകൾ മാത്രം സമർപ്പിച്ചാൽ മതി. സാന്പത്തിക റിപ്പോർട്ടും, അതാത് രാജ്യത്തെ സൗദി എംബസി അറ്റസ്റ്റ് ചെയ്ത കൊമേഴ്ഷ്യൽ രജിസ്ട്രേഷനും മാത്രം ഉണ്ടായാൽ‍ ലൈസൻസ് അനുവദിക്കും. 

ലൈസൻസ് സാജിയ വെബ്സൈറ്റ് വഴി നിക്ഷേപകർ‍ക്ക് തന്നെ പുതുക്കാനാകും. കൂടുതൽ‍ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിക്രമങ്ങൾ സുതാര്യമാക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളിൽ മാത്രം പതിനേഴു ലൈസൻസുകൾ സാജിയ അനുവദിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed