അനധി­കൃ­ത ചി­കി­ത്സ : ഡോ­ക്ടർ­മാർ പി­ടി­യി­ൽ


ദുബൈ : ദുബൈയിൽ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് അനധികൃതമായി ചികിത്സ നടത്തിയിരുന്ന ഡോക്ടർമാർ പിടിയിൽ. ദുബൈ ഹെൽത്ത് അതോറിറ്റി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ചികിത്സ നടത്താൻ ഔദ്യോഗിക അനുമതിയില്ലാത്ത ഡോക്ടർമാർ ഗർഭഛിദ്രത്തിനു പുറമെ വിവിധ ശസ്ത്രക്രിയകളും വ്യാജ ക്ലിനിക്കുകളിൽ നടത്തിയിരുന്നു.

ശസ്ത്രക്രിയകൾക്ക് ഉപയോഗിച്ചിരുന്ന മെഡിക്കൽ ഉപകരണങ്ങളും പരിശോധനയിൽ പോലീസ് പിടിച്ചെടുത്തു. യു.എ.ഇയിൽ വിതരണത്തിന് അനുമതിയില്ലാത്ത ഔഷധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അധികൃതരുടെ കണ്ണിൽപെടാതിരിക്കാനാണ് ദുബൈയിലെ പാർപ്പിട കെട്ടിടം കേന്ദ്രമാക്കി രോഗികളെ ചികിത്സിച്ചത്.

ആശുപത്രിയുടെ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയായിരുന്നു പരിശോധനകളും ചികിത്സകളും അനുബന്ധ ടെസ്റ്റുകളും നടന്നിരുന്നതെന്നു ഹെൽത്ത് അതോറിറ്റിയിലെ സാന്പത്തിക വകുപ്പ് തലവൻ ഡോക്ടർ മർവാൻ അൽമുല്ല അറിയിച്ചു.

യു.എ.ഇയിൽ രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ രോഗികൾക്ക് നൽകിയിരുന്നു. പിടിച്ചെടുത്ത മെഡിക്കൽ ഉപകരണങ്ങൾ അതോറിറ്റിക്കു കീഴിലുള്ള സാധനസൂക്ഷിപ്പ് കേന്ദ്രത്തിലേക്കു മാറ്റി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed