വെസ്റ്റ് റൗദത്തൈൻ ഇന്ധന േസ്റ്റഷൻ തുറന്നു
കുവൈത്ത് സിറ്റി : ലൈറ്റ് ഓയിലും ജുറാസിക് ഗ്യാസും ഉൽപ്പാദിപ്പിക്കുന്നതിനുള്ള വെസ്റ്റ് റൗദത്തൈൻ േസ്റ്റഷൻ മന്ത്രി ബഖീത് അൽ റഷീദി ഉദ്ഘാടനം ചെയ്‌തു. കുവൈത്ത് ഓയിൽ കന്പനിയുടെ കീഴിൽ ഉള്ളതാണ് ഈ സംരംഭം. സമാന രീതിയിലുള്ള ആദ്യ േസ്റ്റഷൻ ജനുവരി ആദ്യം ഉദ്ഘാടനം ചെയ്‌തിരുന്നു. മൂന്നാമത് േസ്റ്റഷൻ അടുത്ത മാസം ഉദ്ഘാടനം ചെയ്യും.
മൂന്ന് േസ്റ്റഷനുകളും പ്രവർത്തിച്ചുതുടങ്ങുന്നതോടെ അടുത്ത സാന്പത്തിക വർഷം ആദ്യപാദം സൗജന്യ ഗ്യാസ് ഉൽപ്പാദനം പ്രതിദിനം 500 ദശലക്ഷം ക്യുബിക് അടിയാകും. ലൈറ്റ് ഓയിൽ ഉൽപ്പാദനം പ്രതിദിനം രണ്ടുലക്ഷം ബാരലുമാകുമെന്നാണ് പ്രതീക്ഷ. കുവൈത്ത് പെട്രോളിയം കോർപറേഷൻ സി.ഇ.ഒ നിസാർ അൽ അദ്സാനി, ഡെപ്യൂട്ടി സി.ഇ.ഒ അബ്ദുല്ല അൽ സുമൈതി എന്നിവരും സന്നിഹിതരായിരുന്നു.

