യു.എ.ഇയിൽ അടുത്ത മാസം ഇന്ധന വില വർദ്ധിക്കും
ദുബൈ : യു.എ.ഇയിൽ അടുത്ത മാസം പെട്രോൾ, ഡീസൽ വില കൂടും. ഫെബ്രുവരി മാസത്തെ ഇന്ധനവില ഊർജ മന്ത്രാലയമാണ് പുറത്തുവിട്ടത്. അഞ്ചു ശതമാനം വാറ്റ് കൂടി ഉൾപ്പെടുത്തിയ വില വിവരമാണ് മന്ത്രാലയം നൽകിയിരിക്കുന്നത്.
ഇതനുസരിച്ച് പെട്രോൾ സൂപ്പർ98−ന്റെ വില ലിറ്ററിന് 2.24 ദിർഹത്തിൽ നിന്ന് 2.36 ദിർഹമായി ഉയർന്നു. സ്പെഷ്യൽ 95−ന്റെ വില 2.25 ദിർഹമാകും. ജനുവരിയിൽ സ്പെഷ്യൽ 95−ന്റെ നിരക്ക് 2.12 ദിർഹമായിരുന്നു. ലിറ്ററിന് 2.05 ദിർഹമായിരുന്ന ഇ− പ്ലസ് 91−ന്റെ വില 2.17 ദിർഹമായി ഉയരും.

