വിമാനത്താവളത്തിലെ നീണ്ട ക്യൂവിന് വിട; നടന്നുനീങ്ങുമ്പോൾ തന്നെ ഇമിഗ്രേഷൻ പൂർത്തിയാക്കാം, അബൂദബിയിൽ 'യുഎഇ സ്മാർട്ട് കോറിഡോർ'


ശാരിക

അബൂദബി: വിമാനത്താവളത്തിലെ പാസ്‌പോർട്ട് പരിശോധനയ്ക്കായുള്ള നീണ്ട ക്യൂവിനും കാത്തിരിപ്പിനും ഇനി വിട. യാത്രക്കാർ നടന്നുനീങ്ങുന്നതിനിടെ തന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന 'യുഎഇ സ്മാർട്ട് കോറിഡോർ' സംവിധാനം അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലവിൽ വന്നു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ICP) ഈ അത്യാധുനിക സംവിധാനം അവതരിപ്പിച്ചത്.

ബയോമെട്രിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ, ഇമിഗ്രേഷൻ കൗണ്ടറുകളിലോ ഓട്ടോമേറ്റഡ് ഗേറ്റുകളിലോ നിൽക്കാതെ തന്നെ യാത്രക്കാരുടെ തിരിച്ചറിയൽ സ്ഥിരീകരിക്കാനും പുറപ്പെടൽ അനുമതി നൽകാനും സാധിക്കും. അബൂദബിയിൽ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാർക്കും വിമാനക്കമ്പനിയോ ലക്ഷ്യസ്ഥാനമോ നോക്കാതെ ഈ സേവനം ഉപയോഗിക്കാം.

കുടുംബമായും സംഘങ്ങളായും യാത്ര ചെയ്യുന്നവർക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഈ സംവിധാനം വലിയ ആശ്വാസമാകും. വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാനും യാത്രാസമയം ലാഭിക്കാനും ഇതിലൂടെ സാധിക്കും. സുരക്ഷയും കൃത്യതയും ഉറപ്പാക്കി രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത്തരം സ്മാർട്ട് സേവനങ്ങൾ വ്യാപിപ്പിക്കുമെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജുമാ അബ്ദുല്ല അൽ കഅബി വ്യക്തമാക്കി.

article-image

ൈാൂാീ

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed