ബഹ്‌റൈൻ എ.കെ.സി.സിയുടെ 'സ്നേഹത്തണൽ' കുടുംബസംഗമം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ എ.കെ.സി.സി 'സ്നേഹത്തണൽ' കുടുംബസംഗമം സംഘടിപ്പിച്ചു. ഫാ. ജിബിൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബഹ്‌റൈൻ എ.കെ.സി.സി പ്രസിഡന്റ് ചാൾസ് ആലുക്ക ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സീറോ മലബാർ സൊസൈറ്റി പ്രസിഡന്റ് ഷാജി സെബാസ്റ്റ്യൻ, എ.കെ.സി.സി വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ, മുൻ പ്രസിഡന്റുമാരായ പി.ടി. ജോസഫ്, പോൾ ഉറുവത്ത്, മാതൃവേദി ഭാരവാഹികളായ ലിവിൻ ജിബി, ജെസ്സി ജെൻസൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും പ്രോഗ്രാം കൺവീനർ ബൈജു തോമസ് നന്ദിയും രേഖപ്പെടുത്തി.

സംഗമത്തോടനുബന്ധിച്ച് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി. മാതൃവേദി ഭാരവാഹികളായ ലിവിൻ ജിബി, ജെസ്സി ജെൻസൻ, സിന്ധു ബൈജു, സിജി ലൈജു, ജ്യോത്സന, ജോളി ജോജി എന്നിവരും എ.കെ.സി.സി ഭാരവാഹികളായ ജിബി അലക്സ്, പോളി വിതയത്തിൽ, ജെയിംസ് ജോസഫ്, ജോജി കുര്യൻ, ബൈജു തോമസ്, ലൈജു, ബെസ്റ്റോ പോൾ എന്നിവരും ചേർന്ന് അവതരിപ്പിച്ച വ്യത്യസ്തമായ സ്കിറ്റുകൾ കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

article-image

ജ്യോത്സനയുടെ സംഗീതവിരുന്നും, മെറിൻ ബിജോയ്, ഷാരോൺ ബിജോയ്, എലീന ജീവൻ, ജുവൽ ജീവൻ, റെൻ മരിയ എന്നിവരുടെ നൃത്തനൃത്യങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. സ്നേഹ ജെൻസൻ, ഡോണ ജിബി എന്നിവർ പരിപാടികളുടെ അവതാരകരായിരുന്നു. ഈ മാസത്തിൽ ജന്മദിനവും വിവാഹവാർഷികവും ആഘോഷിക്കുന്ന അംഗങ്ങളെ ചടങ്ങിൽ അനുമോദിക്കുകയും കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു.

article-image

afsaf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed