അഞ്ചിരട്ടി വളർച്ചയ്ക്ക് ശേഷം ഫ്ലിപ്കാർട്ട് സി.ഇ.ഒ കല്യാൺ കൃഷ്ണമൂർത്തിയുടെ പടിയിറക്കം


ഷീബ വിജയൻ


ഇ-കൊമേഴ്‌സ് കമ്പനി ഫ്ലിപ്കാർട്ടിന്റെ നേതൃസ്ഥാനത്ത് നിന്ന് സി.ഇ.ഒ കല്യാൺ കൃഷ്ണമൂർത്തി ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷം സ്ഥാനമൊഴിയുന്നു. വരും ആഴ്ചകളിൽ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇടക്കാലത്തേക്ക് ചീഫ് പ്രോഡക്ട് ആൻഡ് ടെക്നോളജി ഓഫിസറായ ബാലാജി ത്യാഗരാജനും കമ്പനി ബോർഡും സ്ഥാപനത്തെ നയിക്കും. 2013ൽ ഇടക്കാല സി.എഫ്.ഒ ആയി തുടങ്ങി ടൈഗർ ഗ്ലോബലിലേക്ക് മാറിയ കൃഷ്ണമൂർത്തി, 2016ൽ തിരിച്ചെത്തി 2017 ജനുവരിയിലാണ് സി.ഇ.ഒ ആയത്.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബിസിനസ് അഞ്ചിരട്ടിയിലധികം വളരുകയും 'ദ ബിഗ് ബില്യൺ ഡേയ്‌സ്' വലിയ ഷോപ്പിങ് ഇവന്റായി മാറുകയും ചെയ്തു. പലചരക്ക്, ഫിൻടെക് മേഖലകളിലേക്ക് വ്യാപിക്കുകയും സാങ്കേതികവിദ്യയിലും സപ്ലൈ-ചെയിനിലും വലിയ നിക്ഷേപം നടത്തുകയും ചെയ്തു. 2018ലാണ് വാൾമാർട്ട് നിയന്ത്രണ ഓഹരികൾ ഏറ്റെടുത്തത്. ക്വിക്ക് കൊമേഴ്‌സ്, ഫിൻടെക്, യാത്ര, ഫാഷൻ എന്നീ മേഖലകളിലേക്ക് പുതിയ ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിനൊപ്പമാണ് ഈ നേതൃമാറ്റം. ഫ്ലിപ്കാർട്ട്, മിന്ത്ര, ഫ്ലിപ്കാർട്ട് ഹോൾസെയിൽ, ക്ലിയർട്രിപ്പ് എന്നിവ ഗ്രൂപ്പിലുണ്ട്. 500 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 80ലധികം വിഭാഗങ്ങളിലായി 150 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങളും ഷോപ്‌സി ഉൾപ്പെടെ 1.4 ദശലക്ഷത്തിലധികം വിൽപ്പനക്കാരും കമ്പനിക്കുണ്ട്.

article-image

asasasassa

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed