റാസൽഖൈമ അപകടം: മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു; സഹായവുമായി കോൺസുലേറ്റ്


ഷീബ വിജയൻ

ദുബൈ: യുഎഇയിലെ റാസൽഖൈമ ബസ്സപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു. കാസർകോട് സ്വദേശി അഷ്‌റഫ്, കണ്ണൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ, തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് എന്നിവരാണ് മരിച്ച മലയാളികൾ. വിനോദ് കുമാർ, ജിഗ്‌നനേഷ്, ഗോവിന്ദരാജ് എന്നിവരുടെ മരണവും ബന്ധുക്കൾ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 13 ആയി ഉയർന്നു; 14 പേർ ചികിത്സയിലാണ്.

റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകിവരികയാണെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു; 800 46342 എന്ന ഹെൽപ്ലൈൻ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.

article-image

cdasassaas

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed