സൗദിയിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഹൂത്തികൾ; മിസൈലുകൾ തകർത്തതായി സഖ്യസേന


ശാരിക

റിയാദ്: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സൗദി അറേബ്യയിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂത്തി വിമതർ അവകാശപ്പെട്ടു. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, സൗദി അരാംകോയുടെ ജിസാൻ റിഫൈനറി, തെക്കുപടിഞ്ഞാറൻ സൗദിയിലെ രണ്ട് പവർ സ്റ്റേഷനുകൾ, കിഴക്കൻ പ്രവിശ്യയിലെ ഹാവിയ ഗ്യാസ് പ്ലാന്റ് എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. എന്നാൽ, റിയാദിനും തെക്കൻ മേഖലയ്ക്കും നേരെ തൊടുത്തുവിട്ട ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തതായി സൗദി സഖ്യസേന അറിയിച്ചു.

ഹൂത്തികളുടെ മിസൈൽ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഞായറാഴ്ച സംയുക്ത സൈനിക നീക്കം നടത്തിയതായും സഖ്യസേന വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിൽ ഒരു കപ്പൽ കൂടി അഗ്നിക്കിരയാക്കിയതായും അമേരിക്കയുടെ നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു.

നേരത്തെ ജിസാൻ റിഫൈനറിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു നേപ്പാൾ സ്വദേശി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സാഹചര്യം കണക്കിലെടുത്ത് ജിസാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ സൗദി അധികൃതർ സുരക്ഷാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

article-image

ോൈീ്ോേി

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed