റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 11 മരണം; യുഎഇയെ നടുക്കി വീണ്ടും വൻ അപകടം
ഷീബ വിജയൻ
റാസൽഖൈമ: റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ 11 പേർ മരിച്ചു. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും അടിയന്തര വൈദ്യസഹായവും വേഗത്തിൽ ലഭ്യമാക്കി. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പൂർത്തിയായ ശേഷമായിരിക്കും ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുക. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചു. 14 പേർ മരിച്ച ഫുജൈറ ട്രക്ക് അപകടത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് യുഎഇയിൽ നിന്ന് മറ്റൊരു അപകട വാർത്ത കൂടി എത്തുന്നത്.
dfsdfsdfs


