അബ്ദുൾ കലാം ഉപയോഗിച്ച ടാറ്റാ നാനോ കാറും പേനയും ഇനി ധർമ്മസ്ഥല മഞ്ജുഷ മ്യൂസിയത്തിൽ


ശാരിക

രാമേശ്വരം: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ ലളിതജീവിതത്തിന്റെ പ്രതീകമായി അദ്ദേഹം ഉപയോഗിച്ചിരുന്ന ടാറ്റാ നാനോ കാറും പേനയും ധർമ്മസ്ഥലയിലെ മഞ്ജുഷ മ്യൂസിയത്തിന് കൈമാറി. എ.പി.ജെ. അബ്ദുൾ കലാം ഇന്റർനാഷണൽ ഫൗണ്ടേഷനാണ് ഈ ചരിത്രവസ്തുക്കൾ മ്യൂസിയത്തിന് സംഭാവന ചെയ്തത്. കാറും അനുബന്ധ രേഖകളും ധർമ്മാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഗഡെ ഏറ്റുവാങ്ങി.

സ്വന്തമായി ഒരു കാർ പോലും ഇല്ലാതിരുന്ന കലാം, യാത്രകൾക്കായി കൂടുതലും ഔദ്യോഗിക വാഹനങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്നതും പിന്നീട് ഫൗണ്ടേഷൻ പരിപാലിച്ചുപോന്നതുമായ നാനോ കാറാണ് ഇപ്പോൾ മ്യൂസിയത്തിലേക്ക് നൽകിയിരിക്കുന്നത്. 624 സിസി എഞ്ചിനുള്ള, അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ ഒരു മുൻ രാഷ്ട്രപതി ഉപയോഗിച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ ലാളിത്യത്തിന് ഉദാഹരണമാണ്.

ഇത് വെറുമൊരു കാറല്ലെന്നും, ഇന്ത്യയിലെ ഏറ്റവും ആദരണീയനായ വ്യക്തിയുമായി ബന്ധപ്പെട്ട അമൂല്യമായ ചരിത്രഭാഗമാണെന്നും ഡോ. വീരേന്ദ്ര ഹെഗ്ഗഡെ സമൂഹമാധ്യമത്തിൽ കുറിച്ചു. ഭാവി തലമുറയ്ക്ക് പ്രചോദനത്തിന്റെ ഉറവിടമായി ഇത് മ്യൂസിയത്തിൽ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. 1989-ൽ വീരേന്ദ്ര ഹെഗ്ഗഡെ സ്ഥാപിച്ച മഞ്ജുഷ മ്യൂസിയത്തിൽ പുരാവസ്തുക്കളുടെയും ചരിത്രരേഖകളുടെയും വിപുലമായ ശേഖരമാണുള്ളത്.

article-image

seftetw

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed