പി.സി.ഡബ്ല്യു.എഫ് ബഹ്‌റൈൻ 'ഇശൽ ബീറ്റ്സ് 26' ഗ്രാൻഡ് ഫിനാലെയും സൗജന്യ മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ബഹ്‌റൈൻ ചാപ്റ്ററിന്റെ ലഹരി വിരുദ്ധ ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി, സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച 'ഇശൽ ബീറ്റ്സ് 26' മാപ്പിളപ്പാട്ട് ഗ്രാൻഡ് ഫിനാലെയും സൗജന്യ മെഡിക്കൽ ക്യാമ്പും സമാപിച്ചു.

article-image

അൽ ഹിലാൽ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംഗീത അധ്യാപകൻ രാജീവ് വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. പി.സി.ഡബ്ല്യു.എഫ് പ്രസിഡന്റ് മുസ്തഫ കോലക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷറഫുദ്ദീൻ വി.എം സ്വാഗതവും ആക്ടിംഗ് പ്രസിഡന്റ് പി.ടി. അബ്ദുറഹ്മാൻ ആമുഖ പ്രസംഗവും നടത്തി.

article-image

വാശിയേറിയ മാപ്പിളപ്പാട്ട് ഫൈനൽ മത്സരത്തിൽ താഹിർ ഒന്നാം സ്ഥാനവും, മുഹമ്മദ് ഖലാഫ് രണ്ടാം സ്ഥാനവും, സൽമ മൂന്നാം സ്ഥാനവും നേടി. സബീന ഖാദറിന് പോപ്പുലർ സിംഗർ അവാർഡ് സമ്മാനിച്ചു. നിസാർ ഉസ്മാൻ, അബ്ദുൽ ഗഫൂർ, സദാനന്ദൻ കണ്ണത്ത് എന്നിവരായിരുന്നു വിധികർത്താക്കൾ.

പരിപാടിയോടനുബന്ധിച്ച് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ വിവിധ ആരോഗ്യ പരിശോധനകൾ ലഭ്യമാക്കുകയും പരിശോധനാ ഫലങ്ങൾ അന്നുതന്നെ വിതരണം ചെയ്യുകയും ചെയ്തു. കോർഡിനേറ്റർമാരായ ഷിഹാബ് വെളിയങ്കോട്, നസീർ പൊന്നാനി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി ജസ്നി സെയ്ദ് നന്ദി പറഞ്ഞു.

article-image

പീൂിബീബ

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed