സോഷ്യൽ മീഡിയയിൽ വ്യൂസ് കൂട്ടാൻ അപകടകരമായ ഡ്രൈവിംഗ്; ദുബായിൽ വാഹനം പിടിച്ചെടുത്തു, 50,000 ദിർഹം പിഴ


ഷീബ വിജയൻ

ദുബായ്: സോഷ്യൽ മീഡിയയിൽ കൂടുതൽ വ്യൂസ് ലഭിക്കുന്നതിനായി അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും അതിന്റെ വീഡിയോ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത ഡ്രൈവറുടെ വാഹനം ദുബായ് പോലീസ് പിടിച്ചെടുത്തു. അശ്രദ്ധമായ ഡ്രൈവിംഗ്, നിശ്ചിത ലൈനിൽ നിന്ന് തെന്നിമാറൽ, ഹാർഡ് ഷോൾഡറിലൂടെ വാഹനങ്ങളെ മറികടക്കൽ, തിരക്കുള്ള റോഡിൽ അപകടകരമായ രീതിയിൽ വാഹനം വെട്ടിച്ചുമാറ്റൽ തുടങ്ങി നിരവധി ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളാണ് ഇയാൾ നടത്തിയത്.

സ്വന്തം ജീവനും മറ്റ് യാത്രക്കാരുടെ ജീവനും അപകടത്തിലാക്കിയാണ് ഡ്രൈവർ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ട പ്രത്യേക ട്രാഫിക് സംഘം വാഹനം തിരിച്ചറിയുകയും പിടിച്ചെടുക്കുകയും ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയുമായിരുന്നു. വാഹനം വിട്ടുകിട്ടുന്നതിനായി 2023-ലെ ഡിക്രി നമ്പർ 30 പ്രകാരം 50,000 ദിർഹം പിഴയായി അടയ്ക്കേണ്ടി വരും.

പൊതുനിരത്തുകൾ അഭ്യാസപ്രകടനങ്ങൾ നടത്താനോ പ്രശസ്തി നേടാനോ ഉള്ള ഇടമല്ലെന്ന് ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനായി മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം അപകടകരമായ വീഡിയോകൾ പ്രചരിപ്പിക്കുന്നത് യുവാക്കളെയും കൗമാരക്കാരെയും ഇത് അനുകരിക്കാൻ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും വേഗപരിധി നിയന്ത്രിക്കണമെന്നും അദ്ദേഹം വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു. അപകടകരമായ ഡ്രൈവിംഗ് ശ്രദ്ധയിൽപ്പെട്ടാൽ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് പകരം ദുബായ് പോലീസ് ആപ്പിലെ 'പോലീസ് ഐ' (Police Eye) സേവനം വഴിയോ 'വീ ആർ ഓൾ പോലീസ്' (We Are All Police) വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

article-image

sadsssdaas

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed