ബട്ടൺ അമർത്തിയാൽ സ്റ്റിയറിങ് അപ്രത്യക്ഷമാകും; 1,630 കിലോമീറ്റർ റേഞ്ചുമായി വിസ്മയിപ്പിച്ച് ചൈനീസ് എസ്.യു.വി


ഷീബ വിജയൻ


ബീജിങ്: ബട്ടൺ അമർത്തിയാൽ 10 സെക്കൻഡിനുള്ളിൽ സ്റ്റിയറിങ് ഡാഷ്ബോർഡിനുള്ളിലേക്ക് മടങ്ങുന്ന പുതിയ ടി9 എസ്.യു.വിയുമായി ബി.വൈ.ഡിയുടെ ആഡംബര ഉപബ്രാൻഡായ ഫാങ് ചെങ് ബാവോ രംഗത്ത്. 2+2+2 ക്രമീകരണത്തിൽ ആറ് സീറ്റുകളുള്ള പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്.യു.വിയാണിത്. സ്റ്റിയർ-ബൈ-വയർ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനത്തിൽ, പാർക്ക് മോഡിലിട്ട് ബട്ടൺ അമർത്തുമ്പോൾ മോട്ടോറുകളുടെയും ഹിഞ്ചുകളുടെയും സഹായത്തോടെ സ്റ്റിയറിങ് 180 ഡിഗ്രി തിരിഞ്ഞ് പ്രത്യേക അറയിലേക്ക് ഒതുങ്ങും. ഡ്രൈവിങ് സമയത്ത് ഇത് പ്രവർത്തിക്കില്ല. 80,000 തവണ വരെ മടക്കുകയും നിവർത്തുകയും ചെയ്യാൻ കഴിയുമെന്നാണ് അവകാശവാദം.

സ്റ്റിയറിങ് മാറുന്നതോടെ ഏകദേശം 25 സെന്റീമീറ്റർ അധിക ലെഗ്‌റൂം ലഭിക്കുകയും ട്രേ ടേബിൾ തുറന്നുവരികയും ചെയ്യും. ലാപ്ടോപ്പ് വെച്ച് ജോലി ചെയ്യാനും ഭക്ഷണം കഴിക്കാനും കഴിയും. ഡ്രൈവർ സീറ്റ് 165 ഡിഗ്രി വരെ ചായിക്കാം. 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ചേർന്ന് 536 എച്ച്.പി കരുത്തേകും. 4.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താം.

66.48 kWh ബ്ലേഡ് ബാറ്ററിയിൽ സി.എൽ.ടി.സി പ്രകാരം 400 കിലോമീറ്ററും ഡബ്ല്യു.എൽ.ടി.സി പ്രകാരം 310 കിലോമീറ്ററും ഇലക്ട്രിക് റേഞ്ച് ലഭിക്കും. പെട്രോളും ബാറ്ററിയും ചേർന്ന് 1,630 കിലോമീറ്റർ വരെ റേഞ്ച് അവകാശപ്പെടുന്നു. 10 മുതൽ 70 ശതമാനം വരെ അഞ്ച് മിനിറ്റിലും 97 ശതമാനം വരെ ഒമ്പത് മിനിറ്റിലും ചാർജ് ചെയ്യാം. 30 ഇഞ്ച് പനോരമിക് ഡിസ്പ്ലേ, 21.4 ഇഞ്ച് പിൻ സ്ക്രീൻ, 11.5 ലിറ്റർ ഫ്രിഡ്ജ്, ആറ് സീറ്റിലും ഹീറ്റിങ്-വെന്റിലേഷൻ-മസാജ്, ലിഡാർ സെൻസറുകളുള്ള ഗോഡ്‌സ് ഐ ബി 5.0, റിയർ വീൽ സ്റ്റിയറിങ് എന്നിവയുമുണ്ട്. നവംബർ 19-ന് ചൈനയിൽ അവതരിപ്പിച്ച വാഹനത്തിന്റെ അടിസ്ഥാന മോഡലിന് 2,79,900 യുവാനും രണ്ടാമത്തെ വേരിയന്റിന് 2,99,900 യുവാനുമാണ് വില.

article-image

fgvdfsdsfdsf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed