യാത്ര പ്ലാൻ ചെയ്യാൻ ഇനി തലപുകയ്ക്കേണ്ട; കൈപിടിച്ച് നടത്താൻ എ.ഐ 'ട്രാവൽ ഗൈഡു'മായി ഗൂഗിൾ മാപ്സ്


ഷീബ വിജയൻ


ന്യൂഡൽഹി: യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ ബജറ്റും സന്ദർശിക്കേണ്ട സ്ഥലങ്ങളും കൃത്യമായി ക്രമീകരിക്കുക എന്നത് പലർക്കും വലിയ വെല്ലുവിളിയാണ്. ഈ പ്രതിസന്ധി പരിഹരിച്ച് യാത്രകൾ കൂടുതൽ ലളിതമാക്കാൻ ആസ്ക് മാപ്സ് ഫീച്ചറിൽ നൂതന എ.ഐ ടൂളുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ മാപ്സ്. ദീർഘദൂര യാത്രകൾ മുതൽ ഒരു ദിവസത്തെ വിനോദയാത്രകൾ വരെ ഘട്ടംഘട്ടമായി പ്ലാൻ ചെയ്യാൻ പുതിയ സംവിധാനം ഉപയോക്താക്കളെ സഹായിക്കും. ഓരോ ദിവസത്തെയും യാത്രാപരിപാടികൾ തയ്യാറാക്കുന്നതിനൊപ്പം, സന്ദർശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ഓരോ സ്റ്റോപ്പും നമ്പർ സഹിതം അടയാളപ്പെടുത്തിയ മാപ്പും ഇതിലൂടെ ലഭ്യമാകും.

ഗതാഗതക്കുരുക്ക്, കടകളുടെയും റെസ്റ്ററന്റുകളുടെയും പ്രവർത്തനസമയം, കാലാവസ്ഥ, ടോൾ നിരക്കുകൾ, പാർക്കിങ് സൗകര്യങ്ങൾ തുടങ്ങിയ തത്സമയ വിവരങ്ങൾ യാത്രയിലുടനീളം ആസ്ക് മാപ്സ് നൽകും. തയ്യാറാക്കിയ യാത്രാപദ്ധതി സുഹൃത്തുക്കളുമായി പങ്കുവെക്കാനും ഗൂഗിൾ ഡോക്സിലേക്ക് മാറ്റാനും യാത്രാമധ്യേ ആവശ്യാനുസരണം ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും. ഇതിനുപുറമെ, ബ്യൂട്ടി പാർലറുകൾ, വളർത്തുമൃഗങ്ങളുടെ പരിചരണ കേന്ദ്രങ്ങൾ, വാഹന വർക്ക്ഷോപ്പുകൾ, വീടുകളിലെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്കുള്ള അപ്പോയിന്റ്മെന്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനും പുതിയ ടൂൾ സഹായിക്കും. സേവ് ചെയ്ത സ്ഥലങ്ങളുടെ ലിസ്റ്റിൽ നിന്ന് അടുത്ത അരമണിക്കൂറിനുള്ളിൽ ഇരിപ്പിടങ്ങൾ ലഭ്യമായ റെസ്റ്ററന്റുകൾ കണ്ടെത്താനും സാധിക്കും. വർഷാവസാന അവധിക്കാലം ലക്ഷ്യമിട്ട് ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപയോക്താക്കൾക്കായി പുറത്തിറക്കുന്ന ഈ അപ്ഡേറ്റ് യൂറോപ്പിലെ 30 രാജ്യങ്ങളിലേക്കും 200-ലധികം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നുണ്ട്.

article-image

dsdfffdfsdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed