യുഎഇ സ്കൂളുകളിൽ ശൈത്യകാല അവധി ഡിസംബർ 14 മുതൽ; മൂന്നാഴ്ചത്തെ അവധിക്ക് ശേഷം ക്ലാസുകൾ ജനുവരി 4-ന് പുനരാരംഭിക്കും
ഷീബ വിജയൻ
ദുബായ്: യുഎഇയിലെ സ്കൂളുകളുടെ 2026–2027 അധ്യയന വർഷത്തെ ശൈത്യകാല അവധി തീയതികൾ പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന പൊതു-സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ 14 മുതൽ 2027 ജനുവരി 3 വരെയാണ് മൂന്നാഴ്ചത്തെ അവധി ലഭിക്കുക. ഒന്നാം ടേം ക്ലാസുകൾ ഡിസംബർ 11 വെള്ളിയാഴ്ച അവസാനിക്കും. വാരാന്ത്യ അവധികൾക്ക് ശേഷം ഡിസംബർ 14 തിങ്കളാഴ്ചയാണ് അവധി തുടങ്ങുന്നത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കുശേഷം 2027 ജനുവരി 4 തിങ്കളാഴ്ച രണ്ടാം ടേം ക്ലാസുകൾ ആരംഭിക്കും.
യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള പൊതുവിദ്യാലയങ്ങൾക്കും, ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി, ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി എന്നിവയ്ക്ക് കീഴിൽ സെപ്റ്റംബർ-ജൂൺ കലണ്ടർ പിന്തുടരുന്ന അന്താരാഷ്ട്ര കരിക്കുലം സ്കൂളുകൾക്കും ഈ തീയതികൾ ബാധകമാണ്. അതേസമയം, ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള അധ്യയന വർഷം പിന്തുടരുന്ന ഇന്ത്യൻ കരിക്കുലം സ്കൂളുകളുടെ ടേം തീയതികളും അവധി ദിനങ്ങളും വ്യത്യസ്തമായിരിക്കും.
eqwqweqweqw


