ജനന-മരണ രജിസ്ട്രേഷനിൽ വൻ മാറ്റങ്ങൾ; ഇനി ഇനീഷ്യലുകൾ പാടില്ല; ട്രാൻസ്‌ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി


ശാരിക

തിരുവനന്തപുരം: സംസ്ഥാനത്തെ ജനന-മരണ രജിസ്ട്രേഷൻ നടപടികളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി സർക്കാർ ഉത്തരവിറക്കി. കേന്ദ്രസർക്കാരിന്റെ 2023-ലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.

രജിസ്ട്രേഷൻ രേഖകളിൽ ഇനീഷ്യലുകളോ ചുരുക്കെഴുത്തുകളോ പാടില്ല. ഫസ്റ്റ് നെയിം, മിഡിൽ നെയിം, ലാസ്റ്റ് നെയിം എന്നിവ പൂർണമായി രേഖപ്പെടുത്തണം. കൂടാതെ, ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തെയും ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പേര് ചേർക്കാതെ ജനനം രജിസ്റ്റർ ചെയ്തവർക്ക് 15 വർഷത്തിനുശേഷം പേര് ഉൾപ്പെടുത്താൻ കഴിയില്ല. ഇതിനായി അനുവദിച്ചിരുന്ന സമയപരിധി ജൂലൈ 13-ന് അവസാനിച്ചതിനാൽ ഇനി പേര് കൂട്ടിച്ചേർക്കാൻ സാധിക്കില്ല. കുട്ടികളെ ദത്തെടുക്കുന്ന നടപടികൾ പുതിയ ചട്ടപ്രകാരം ഫോം നമ്പർ ഒന്നിൽ പ്രത്യേകം രജിസ്റ്റർ ചെയ്യണം. മരണകാരണം രേഖപ്പെടുത്തുന്ന സർട്ടിഫിക്കറ്റിൽ വ്യക്തിയുടെ മുൻകാല രോഗവിവരങ്ങൾ കൂടി നിർബന്ധമായും ഉൾപ്പെടുത്തണം.

ജനന-മരണ രജിസ്ട്രേഷൻ വൈകുന്ന സാഹചര്യത്തിൽ ഈടാക്കുന്ന ഫീസും കൂട്ടിയിട്ടുണ്ട്. 21 മുതൽ 30 ദിവസം വരെ വൈകിയാൽ 20 രൂപയാണ് നൽകേണ്ടത്, നേരത്തെ ഇത് 2 രൂപയായിരുന്നു. 30 ദിവസത്തിന് ശേഷം ഒരു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ 50 രൂപ ഫീസ് നൽകണം, ഇതിന് ജില്ലാ രജിസ്ട്രാറുടെയോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ അനുമതി ആവശ്യമാണ്. ഒരു വർഷത്തിന് ശേഷമാണ് രജിസ്ട്രേഷൻ നടത്തുന്നതെങ്കിൽ ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ അധികാരപ്പെടുത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നിവരുടെ ഉത്തരവ് വേണം.

article-image

wefrwsefr

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed