ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ "ജീവിത വിജയത്തിന് ഖുർആൻ" സൗഹൃദ സംഗമം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: "ജീവിത വിജയത്തിന് ഖുർആൻ" എന്ന പ്രമേയത്തിൽ ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ചു വരുന്ന ക്യാമ്പയിന്റെ ഭാഗമായി വെസ്റ്റ് റിഫ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമം നടന്നു. റിഫ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ "ഖുർആൻ വെളിച്ചം" എന്ന വിഷയത്തിൽ സിദ്ദീഖ് എം.പി വിഷയാവതരണം നടത്തി.
വിശുദ്ധ ഖുർആൻ കേവലം പാരായണം ചെയ്യാൻ മാത്രമുള്ളതല്ലെന്നും അതിന്റെ ആശയങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മനുഷ്യരാശിയുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്ന ഖുർആൻ അന്ധകാരത്തിൽ വഴികാട്ടുന്ന പ്രകാശഗോപുരമാണെന്നും, ദൈവിക അധ്യാപനങ്ങൾ പിന്തുടരുന്നവർക്ക് ഇഹത്തിലും പരത്തിലും സമാധാനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിറ്റ് പ്രസിഡന്റ് ബഷീർ കാവിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നൗഷാദ് ഖുർആൻ പാരായണം നടത്തി. മൂസ കെ. ഹസൻ സ്വാഗതവും സജീർ കുറ്റ്യാടി നന്ദിയും രേഖപ്പെടുത്തി.
sdsda

