ഗൾഫ് മേഖലയിൽ വിനോദസഞ്ചാരം ശക്തിപ്പെടുത്താൻ സംയുക്ത ജിസിസി പദ്ധതി: ബഹ്റൈനിൽ മന്ത്രിതല യോഗം ചേർന്നു


ഷീബ വിജയൻ


മനാമ: ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും വിനോദസഞ്ചാര മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുമുള്ള സംയുക്ത ജിസിസി കർമ്മപദ്ധതി ബഹ്റൈന്റെ ആതിഥേയത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തു.

ജിസിസി ഉച്ചകോടിയുടെ 46-ാമത് സെഷന്റെ ബഹ്റൈൻ അധ്യക്ഷതയുടെ ഭാഗമായി നടന്ന ജിസിസി ടൂറിസം മന്ത്രിമാരുടെ സമിതിയുടെ 10-ാമത് യോഗത്തിന് ബഹ്റൈൻ ടൂറിസം മന്ത്രി ഫാർത്തിമ അൽ സൈറഫി അധ്യക്ഷത വഹിച്ചു. മേഖലയിലെ പ്രധാന അന്താരാഷ്ട്ര വിപണികളിൽ സന്നിധ്യം ഉറപ്പിക്കുന്നതിനുള്ള പദ്ധതികളും തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി പ്രത്യേക 'ജിസിസി ടൂറിസം ഡാറ്റാ ഡാഷ്‌ബോർഡ്' വികസിപ്പിക്കുന്നതിനുള്ള നടപടികളും യോഗം വിലയിരുത്തി. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ഗൾഫ് മേഖലയെ സംയോജിത വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താൻ ഈ സഹകരണം സഹായിക്കുമെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ യാത്ര എളുപ്പമാക്കുന്ന ഏകീകൃത ടൂർ ഗൈഡ് ലൈസൻസ്, സംയുക്ത മാർക്കറ്റിംഗ് ക്യാമ്പയിനുകൾ, ഹോട്ടൽ വർഗ്ഗീകരണ മാർഗ്ഗനിർദ്ദേശങ്ങൾ, 2027-ലെ ജിസിസി ടൂറിസം തലസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് എന്നിവയും യോഗത്തിൽ ചർച്ചയായി.

യോഗത്തിനെത്തിയ ജിസിസി പ്രതിനിധി സംഘത്തലവന്മാരുമായി ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ കൂടിക്കാഴ്ച നടത്തി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മാർഗ്ഗനിർദ്ദേശത്തിലും സുരക്ഷയ്ക്ക് വൻ പ്രാധാന്യമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജിസിസി രാജ്യങ്ങളിലെ നിലവിലുള്ള സുരക്ഷിതമായ അന്തരീക്ഷവും സമ്പന്നമായ സാംസ്കാരിക പൈതൃകവും ആഗോള തലത്തിൽ കുടുംബസമേതമുള്ള വിനോദസഞ്ചാരത്തിന് മികച്ച അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

ghdffgfgfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed