മൊബൈൽ വെളിച്ചം പോലും തിരിച്ചറിയും; യുഎഇയിൽ പുതിയ എഐ റഡാറുകളുമായി ദുബൈ പൊലീസ്


ഷീബ വിജയൻ

റോഡിലെ ട്രാഫിക് നിയമലംഘനങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനായി അത്യാധുനിക കൃത്രിമബുദ്ധി (AI) റഡാർ സംവിധാനങ്ങൾ ദുബൈ പൊലീസ് അവതരിപ്പിച്ചു. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും സ്ഥാപിച്ചിട്ടുള്ള ഈ റഡാറുകൾക്ക് അമിതവേഗത, റെഡ് ലൈറ്റ് മറികടക്കൽ, അപകടകരമായ ലെയ്ൻ മാറ്റം എന്നിവയ്ക്ക് പുറമെ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുപോലും വ്യക്തമായി കണ്ടെത്താനാകും. നിയമം ലംഘിക്കുന്നവർക്ക് വലിയ തുക പിഴയും ബ്ലാക്ക് പോയിന്റുകളും ലഭിക്കുന്നതിനൊപ്പം വാഹനം പിടിച്ചെടുക്കാനും പുതിയ നിയമപ്രകാരം വ്യവസ്ഥയുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

article-image

ൗൗൈൗൈ

You might also like

  • Lulu Exchange
  • Straight Forward

Most Viewed