കെഎസ്ആർടിസി 'ഗ്രാമ വണ്ടി' പദ്ധതി വിപുലീകരിക്കുന്നു; പുതിയ റിസർച്ച് വിംഗ് ആരംഭിക്കും
ഷീബ വിജയൻ
ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കെഎസ്ആർടിസിയുടെ 'ഗ്രാമ വണ്ടി' പദ്ധതി കൂടുതൽ വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനോടൊപ്പം കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതിയും നവീകരണ സാധ്യതകളും പഠിക്കാനായി വിദഗ്ധരെ ഉൾപ്പെടുത്തി ഒരു പ്രത്യേക റിസർച്ച് വിംഗ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി സിപി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ശബരിമല മണ്ഡലകാല സർവീസുകൾ കാര്യക്ഷമമാക്കാനും, ഘട്ടങ്ങളായി ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഹരിത ഇന്ധന സാങ്കേതികവിദ്യകൾ നടപ്പിലാക്കാനും തീരുമാനമുണ്ട്. കൂടാതെ കെഎസ്ആർടിസിയിലെ ആശ്രിത നിയമന നടപടികൾ വേഗത്തിലാക്കാനും ഒഴിവുകളിലേക്ക് പിഎസ്‌സി വഴി നിയമനം ആരംഭിക്കാനും മന്ത്രി നിർദ്ദേശം നൽകി.
്ോേോേ്ാൈോ

