പാർപ്പിട സമുച്ചയങ്ങൾക്ക് നേരെ ആക്രമണം; ബഹ്റൈൻ സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം തുടരുന്നു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ നിരവധി പാർപ്പിട സമുച്ചയങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സേന തീ അണയ്ക്കാനും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുമുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.

ആക്രമണം നടന്ന സ്ഥലങ്ങൾ നിലവിൽ സുരക്ഷാ സേനയുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പരിക്കേറ്റവരെ സംബന്ധിച്ചോ നാശനഷ്ടങ്ങളെ സംബന്ധിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സംഭവത്തിന്റെ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പൊതുജനങ്ങളെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed