ബഹ്‌റൈനിൽ 70 ശതമാനം സർക്കാർ ജീവനക്കാർക്ക് നാളെ മുതൽ വർക്ക് ഫ്രം ഹോം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് നാളെ (മാർച്ച് 1) മുതൽ സർക്കാർ മേഖലയിലെ 70 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ (Remote Work) സിവിൽ സർവീസ് ബ്യൂറോ ഉത്തരവിട്ടു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ക്രമീകരണം തുടരും.

എല്ലാ മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ഈ നിർദ്ദേശം നടപ്പിലാക്കും. എന്നാൽ, അടിയന്തര സേവനങ്ങൾ, പൊതു സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകൾ എന്നിവയിൽ ജോലി ചെയ്യുന്നവർ സാധാരണ പോലെ ഓഫീസുകളിൽ ഹാജരാകണം. നേരിട്ട് സാന്നിധ്യം ആവശ്യമില്ലാത്ത എല്ലാ വിഭാഗങ്ങളിലും ഓൺലൈൻ മുഖേനയുള്ള ജോലി രീതി സജീവമാക്കാൻ നിർദ്ദേശമുണ്ട്.

ഏതൊക്കെ സെക്ടറുകൾക്കാണ് വർക്ക് ഫ്രം ഹോം ബാധകമെന്നത് സംബന്ധിച്ച കൂടുതൽ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed