റമദാൻ വ്രതം ഫെബ്രുവരി 19-ന് ആരംഭിക്കാൻ സാധ്യത


ഷീബ വിജയൻ
അറബ് രാജ്യങ്ങളിൽ ഈ വർഷത്തെ റമദാൻ വ്രതം ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഗോളശാസ്ത്ര വിദഗ്ധർ അറിയിച്ചു. ഫെബ്രുവരി 17-ന് മാസപ്പിറവി കാണാൻ സാധ്യതയില്ലാത്തതിനാൽ ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നാകാനാണ് കൂടുതൽ സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

ഇത്തവണ ശൈത്യകാലത്താണ് റമദാൻ വരുന്നത് എന്നതിനാൽ വ്രതസമയത്തിന്റെ ദൈർഘ്യം കുറവായിരിക്കും. ആദ്യ ദിവസങ്ങളിൽ ഏകദേശം 13 മണിക്കൂറോളമായിരിക്കും വ്രതാനുഷ്ഠാനം. ഗോളശാസ്ത്ര നിഗമനപ്രകാരം മാർച്ച് 20-ന് ഈദുൽ ഫിത്വർ ആഘോഷിക്കാനാണ് സാധ്യത. എങ്കിലും ഔദ്യോഗിക പ്രഖ്യാപനം മാസപ്പിറവി ദർശനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടക്കുക.

article-image

adsadsdesa

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed