ദുബായിൽ വൻ മരുഭൂ ടൂറിസം പദ്ധതി; 'അൽ ലയാൻ' ഒയാസിസ് വരുന്നു


ഷീബ വിജയൻ
ദുബായ്: ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 10 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ മരുഭൂ ടൂറിസം പദ്ധതി പ്രഖ്യാപിച്ചു. 'അൽ ലയാൻ' ഒയാസിസ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ വലിയ തടാകങ്ങൾ, 14 കിലോമീറ്റർ നീളമുള്ള സൈക്ലിംഗ് ട്രാക്കുകൾ, ക്യാമ്പിംഗ് സൈറ്റുകൾ, ഓപ്പൺ എയർ സിനിമ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.

വർഷം തോറും മൂന്ന് ലക്ഷം സന്ദർശകരെ ലക്ഷ്യമിടുന്ന പദ്ധതി നഗരത്തിൽ നിന്ന് 50 മിനിറ്റ് ദൂരത്തിലാണ് നിർമ്മിക്കുന്നത്. 400 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ഹരിത-ജല പദ്ധതികളുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. സുസ്ഥിരമായ പരിസ്ഥിതിയും ഉയർന്ന ജീവിതനിലവാരവും ഉറപ്പാക്കുന്ന 'ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ' ഭാഗമാണ് ഈ പദ്ധതി.

article-image

asadsassa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed