റിയൽ എസ്റ്റേറ്റ് ഇടപാടിൽ വൻ കുതിപ്പ് രേഖപ്പെടുത്തി ഷാർജ


ഷീബ വിജയൻ

ഷാർജ I എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് ഇടപാടിൽ വൻ കുതിപ്പ് രേഖപ്പെടുത്തി ഷാർജ. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്മെന്‍റിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒമ്പത് മാസത്തിനിടെ നടന്നത് 4430 കോടി ദിർഹമിന്‍റെ ഇടപാടാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 58.3 ശതമാനത്തിന്‍റെ കുതിപ്പാണ് ഈ രംഗത്തുണ്ടായത്. എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപകരുടെ വിശ്വാസം ഉയരുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഡിപ്പാർട്മെന്‍റ് വ്യക്തമാക്കി. 2024ലിൽ നടന്ന ആകെ ഇടപാട് മൂല്യം ഈ വർഷം ഒമ്പത് മാസത്തിനുള്ളിൽതന്നെ മറികടക്കാനായി. ഏതാണ്ട് 4000 കോടി ദിർഹമിന്‍റെ ഇടപാടായിരുന്നു കഴിഞ്ഞ വർഷം നടന്നത്. ഈ വർഷം ഒമ്പത് മാസത്തിനിടെ നടന്നത് 80,320 ഇടപാടുകളാണ്.

article-image

cddx

You might also like

  • Straight Forward

Most Viewed