എട്ട് വർഷങ്ങൾക്ക് ശേഷം ഇറാനിയൻ തീർഥാടകർ മക്കയിലേക്ക്


എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉംറ നിർവഹിക്കാൻ ഇറാനിയൻ തീർഥാടകർ ഡിസംബർ 19 ചൊവ്വാഴ്ച സൗദി അറേബ്യയിൽ എത്തിത്തുടങ്ങും. ഇറാൻ ഹജ്ജ് ആൻഡ് പിൽഗ്രിമേജ് ഓർഗനൈസേഷൻ മേധാവി അബ്ബാസ് ഹുസൈനി ഇക്കാര്യം അറിയിച്ചു. ആദ്യ ബാച്ചിൽ 550 തീർഥാടകർ ഉണ്ടാകും. ഡിസംബർ 19 ന് മക്കയിലെത്തുന്ന തീർഥാടകർ അഞ്ച് ദിവസം മക്കയിലും അഞ്ച് ദിവസം മദീനയിലും തങ്ങും. സൗദി ഹജ്ജ്, ഉംറ മന്ത്രാലയവുമായി ആവശ്യമായ കൂടിയാലോചനകളും ഏകോപനവും നടത്തി ഇത് സംബന്ധിച്ച ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവച്ചിട്ടുണ്ട്. 550 ബാച്ചുകളിലായി 70,000 ഇറാനിയൻ തീർഥാടകർ ഈ കാലയളവിൽ ഉംറ നിർവഹിക്കും. 

2016−ൽ ബന്ധം വിച്ഛേദിച്ചതിന് ശേഷം ചൈനയുടെ മധ്യസ്ഥതയിലുള്ള കരാറിലൂടെ ഇറാനും സൗദി അറേബ്യയും 2023 മാർച്ചിൽ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിരുന്നു. മേഖലയിൽ സമാധാനവും സുസ്ഥിരതയും കൊണ്ട് വരുന്നതിൽ ഇരു രാജ്യങ്ങളുടെയും സഹകരണം മുഖ്യ പങ്ക് വഹിക്കുമെന്ന് കരുതപ്പെടുന്നു. 

article-image

dsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed