സൗദിയില്‍ സ്വദേശി ജീവനക്കാരുടെ മിനിമം വേതനം വർദ്ധിപ്പിച്ചു


സൗദിയില്‍ സ്വദേശി ജീവനക്കാരുടെ മിനിമം വേതനം ഉയര്‍ത്തി. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ മിനിമം വേതനമാണ് വര്‍ധിപ്പിച്ചത്. ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് ഫണ്ട് അഥവ ഹദഫാണ് മിനിമം വേതനം പുതുക്കി നിശ്ചയിച്ചത്. സ്വദേശി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായുള്ള വിഹിതം ലഭിക്കുന്നതിന് പുതുക്കിയ നിരക്ക് നിര്‍ബന്ധമാണ്. നിലവില്‍ 3200 റിയാലാണ് കുറഞ്ഞ നിരക്ക്. ഇത് നാലായിരമായാണ് ഉയര്‍ത്തിയത്. 

ഹദഫില്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള കാലാവധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ജോലിയില്‍ പ്രവേശിച്ച് 120 ദിവസം പിന്നിടുമ്പോഴാണ് നിലവില്‍ ഹദഫില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇത് 90 ദിവസമായി കുറച്ചു. തൊണ്ണൂറ് മുതല്‍ 180 ദിവസത്തിനുള്ള ഹദഫ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത പക്ഷം സേവനം നഷ്ടമാകും. സെപ്തംബര്‍ 5 മുതല്‍ പുതുക്കിയ നിബന്ധന പ്രാബല്യത്തില്‍ വരും. 

article-image

dsfgs

You might also like

Most Viewed