സൗദിയിൽ നാല് സിംഹങ്ങളെ വളർത്തിയ രണ്ട് സ്വദേശികൾ പിടിയിൽ

വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ അനധികൃതമായി സൂക്ഷിച്ചതിന് സൗദി അറേബ്യയിൽ രണ്ട് സ്വദേശി പൗരൻമാർ കൂടി പോലീസ് പിടിയിലായി. ബുറൈദ നഗരത്തിലെ ഒരു വിശ്രമ കേന്ദ്രത്തിൽ നാല് സിംഹങ്ങളെ വളർത്തിയ രണ്ട് സ്വദേശികളെയാണ് ഖസിം മേഖല പോലീസ് പിടികൂടിയത്. കഴിഞ്ഞയാഴ്ച റിയാദിന് സമീപം മുസാഹ്മിയയിലെ ഒരു വിശ്രമ കേന്ദ്രത്തിൽ വന്യജീവികളെ കൈവശം വെച്ചതിന് ഒരാൾ പിടിയിലായിരുന്നു. എട്ട് സിംഹങ്ങളെയും ഒരു ചെന്നായയേയും അവിടെ നിന്ന് കണ്ടെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി മേഖല പോലീസ് വക്താവ് പറഞ്ഞു.
സൗദിയിൽ വന്യ മൃഗങ്ങളെ അനധികൃതമായി വളർത്തുന്നത് സൗദിയിൽ പരിസ്ഥിതി വ്യവസ്ഥയുടെ ലംഘനമായി കണക്കാക്കപ്പെടുന്നു.
y