വില്യം ഷേക്സ്‌പിയറിന്‍റെ ജീവിത കാലഘട്ടത്തിൽ വരച്ച് അദ്ദേഹം ഒപ്പിട്ട ഏക ഛായാച്ചിത്രം വിൽപനയ്ക്ക്; 96 കോടി


വിശ്വവിഖ്യാത സാഹിത്യകാരൻ വില്യം ഷേക്സ്‌പിയറിന്‍റെ ജീവിത കാലഘട്ടത്തിൽ വരച്ച് അദ്ദേഹം ഒപ്പിട്ട ഏക ഛായാച്ചിത്രം വിൽപനയ്ക്ക്. പടിഞ്ഞാറൻ ലണ്ടനിലെ ഗ്രോസ് വെനർ‍ ഹോട്ടലിൽ പ്രദർശിപ്പിച്ച ചിത്രത്തിന് 10 ദശലക്ഷം പൗണ്ടാണ് (ഏകദേശം 96 കോടി രൂപ) വില.

ജെയിംസ് ഒന്നാമൻ രാജാവിന്‍റെ കൊട്ടാരത്തിലെ ചിത്രകാരനായിരുന്ന റോബർട്ട് പീക്ക് ആണ് ഷേക്സ്പിയറുടെ അപൂർവ ഛായാച്ചിത്രത്തിന് പിന്നിൽ. 1608ൽ വരച്ച ഈ പെയിന്‍റിംഗിൽ ഷേക്സ്പിയറുടെ ഒപ്പും തീയതിയുമുണ്ട്. നിലവിലെ ഉടമ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ലേലമില്ലാതെ സ്വകാര്യ ഇടപാടിലൂടെ ചിത്രം വിൽക്കാനാണ് പദ്ധതി. 1975ന് മുമ്പ് വടക്കൻ‍ ഇംഗ്ലണ്ടിലെ ലൈബ്രറിയിലായിരുന്ന ചിത്രം പിന്നീട് സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറുകയായിരുന്നു.

article-image

dfh

You might also like

Most Viewed