പെട്രോളിൽ 20 ശതമാനം എഥനോൾ നിർബന്ധം; ഏപ്രിൽ ഒന്നു മുതൽ പുതിയ പരിഷ്കാരം
ഷീബ വിജയൻ
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിതരണ രംഗത്ത് വലിയ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. ഏപ്രിൽ ഒന്ന് മുതൽ 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (E20) മാത്രമേ വിൽക്കാൻ പാടുള്ളൂ എന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇതിനൊപ്പം എൻജിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി മിനിമം റിസർച്ച് ഒക്ടെയ്ൻ നമ്പർ (RON) 95 എന്ന മാനദണ്ഡം പാലിക്കണമെന്നും ഉത്തരവുണ്ട്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനുമാണ് ഈ നീക്കം. കരിമ്പ്, ചോളം എന്നിവയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന എഥനോൾ കർഷകർക്കും ഗുണകരമാകും. 2023-ന് ശേഷം നിർമ്മിച്ച വാഹനങ്ങളിൽ ഇത് സുഗമമായി ഉപയോഗിക്കാമെങ്കിലും പഴയ വാഹനങ്ങളിൽ മൈലേജിൽ 3 മുതൽ 7 ശതമാനം വരെ കുറവുണ്ടായേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
adswdsadsadsa


