ഉറങ്ങിക്കിടന്ന മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയില്‍ ഉറങ്ങിക്കിടന്ന മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകന്റെ വധശിക്ഷ നടപ്പാക്കി.
സൗദി വനിതയായ ഹുദൈദ ബിന്‍ത് ഉവൈദ് അല്‍ശാബഹിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് മകന്‍ മുഹമ്മദ് ബിന്‍ അതിയ്യത്തുല്ല ബിന്‍ അംരി അല്‍ഹര്‍ബിക്ക് വധശിക്ഷ വിധിച്ചത്.
ഉറങ്ങിക്കിടക്കവേ സ്വന്തം മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം മക്കയിലാണ് വധശിക്ഷ നടപ്പാക്കിയത്.