ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി അമേരിക്കയില്‍ കൊല്ലപ്പെട്ടു; റൂംമേറ്റ് അറസ്റ്റില്‍

യുഎസ് ആസ്ഥാനമായ ഇന്ത്യാനയിലെ ഡോര്‍മിറ്ററിയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. പര്‍ഡ്യൂ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ഇന്ത്യാനപൊളിസില്‍ നിന്നുള്ള 20കാരന്‍ വരുണ്‍ മനീഷ് ചെദ്ദയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സഹപാഠിയുടെ ആക്രമണത്തിലാണ് വരുണ്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.
ബുധനാഴ്ച രാവിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വെസ്റ്റ് ലെഫെയ്റ്റിലാണ് വരുണിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയായ ജിമിന്‍ ജമ്മിഷായെ പൊലീസ് അറസ്റ്റ് ചെയ്തു.
നോര്‍ത്ത് കൊറിയയില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥിയാണ് ജിമിന്‍. സംഭവം നടക്കുമ്പോള്‍ മുറിയില്‍ ഇവര്‍ രണ്ടുപേരും മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.