സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം: തീരുമാനവുമായി ഖത്തർ

സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റവുമായി ഖത്തർ. ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിലെ സർക്കാർ മേഖലയിലെ 80% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം.
ഫിഫ ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായാണ് നടപടി. രാവിലെ 7.00 മുതൽ 11.00 വരെ മാത്രാണ് സർക്കാർ ജീവനക്കാരുടെ ജോലിസമയം. നവംബർ 1 മുതൽ ഡിസംബർ 19 വരെയാണ് ഖത്തറിൽ സർക്കാർ മേഖലയിലെ ജോലി സമയത്തിൽ മാറ്റം വരുത്തിയത്.
അതേസമയം, സുരക്ഷ, സൈന്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് പുതിയ വ്യവസ്ഥ ബാധകമല്ല. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് സാധാരണ പോലെ ജോലി ചെയ്യാം.