375 കോടി റിയാൽ ചിലവിൽ അമ്യൂസ്മെന്റ് പാർക്കുമായി സൗദി അറേബ്യ

റിയാദ്
സൗദി അറേബ്യയിലെ വിനോദ നഗരമായ ഖിദ്ദിയ്യയിൽ 375 കോടി റിയാൽ ചിലവിൽ സിക്സ് ഫ്ലാഗ്സ് തീം അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മിക്കുന്നു. ഫ്രഞ്ച് കമ്പനിയായ ബോയ്ഗസ് ബാട്ടിമെന്റ് ഇന്റർനാഷണൽ കമ്പനി സൗദിയിലെ അൽമബാനി ജനറൽ കോൺട്രാക്ടിംഗ് കമ്പനിയുമായി ചേർന്ന് പദ്ധതി പൂർത്തിയാക്കും. ആകെ മൂന്നേകാൽ ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സ്ഥലത്താണ് അമ്യൂസ്മെന്റ് പാർക്ക് നിർമിക്കുക. 28 ഗെയിമുകളും വിനോദ കേന്ദ്രങ്ങളുമുണ്ടാകും. ഗെയിമുകളിൽ പത്തെണ്ണം മുതിർന്നവർക്കും 18 എണ്ണം കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ളതാണ്. മിഡിലീസ്റ്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നായിരിക്കും ഈ പാർക്ക്. റിയാദിൽ നിന്ന് മക്ക റോഡിൽ മല നിരകളോട് ചേർന്നാണ് ഖിദ്ദിയ്യ പദ്ധതി പ്രദേശം.