സൗദിയിൽ പെട്രോൾ‍ ടാങ്കറിനു തീപിടിച്ച് നിരവധി വാഹനങ്ങൾ കത്തി നശിച്ചു


റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിൽ‍ വാഹനാപകടം. ജിദ്ദ − മക്ക എക്സ്പ്രസ് വേയിൽ‍ പെട്രോൾ‍ ടാങ്കറിനു തീപിടിച്ച് അപ്പോൾ‍ റോഡിൽ‍ ഉണ്ടായിരുന്ന മറ്റു വാഹനങ്ങളും കത്തിനശിക്കുകയായിരുന്നു. ആളപായം റിപ്പോർ‍ട്ട് ചെയ്തിട്ടില്ല. സിവിൽ‍ ഡിഫൻസ് സ്ഥലത്തെത്തി തീയണച്ചതിനാൽ‍ വന്‍ അപകടം ഒഴിവായി.

തീപിടിത്തത്തിന്റെ വീഡിയോകൾ‍ സോഷ്യൽ‍ മീഡിയയിൽ‍ വൈറലാണ്. വാഹനാപകടം നടന്നതിന് പിറകിൽ‍ ഉണ്ടായിരുന്ന ടാങ്കറിനാണ് തീപിടിച്ചത്. കത്തിനശിച്ച വാഹനങ്ങൾ‍ നീക്കം ചെയ്ത് റോഡ് സുരക്ഷ വിഭാഗം ഗതാഗതം സാധാരണ നിലയിലാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed