മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് അന്തരിച്ചു


ഷീബ വിജയൻ

മൂവാറ്റുപുഴ: സീറോ മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് (79) കാതോലിക്ക ബാവ കാലം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. രൂപതാ അധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം തിരുവല്ല അരമനയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം. കബറടക്കം തിങ്കളാഴ്ച നടക്കും.

1945 മേയ് 25-ന് തിരുവല്ലയിലെ കല്ലൂപ്പാറയിലാണ് ഡോ. ഏബ്രഹാം മാർ യൂലിയോസിന്റെ ജനനം. കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്ര പഠനവും റോമിലെ പ്രൊപ്പഗണ്ട കോളജിൽ നിന്ന് ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. റോമിലെ ഉർബാനിയ സർവ്വകലാശാലയിൽ നിന്ന് ബൈബിൾ തിയോളജിയിൽ ഡോക്ടറേറ്റും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജർ സെമിനാരി റെക്ടർ, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ഡയറക്ടർ എന്നീ നിലകളിൽ മികച്ച സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 2008 ഫെബ്രുവരി ഒൻപതിനാണ് മൂവാറ്റുപുഴ രൂപതയുടെ മെത്രാനായി അദ്ദേഹം അഭിഷിക്തനായത്. സഭയ്ക്കായുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വേറിട്ടുനിൽക്കുന്നതാണ്.

article-image

bhkghghi

You might also like

  • Lulu Exchange
  • Straight Forward

Most Viewed