ബഹ്‌റൈനിൽ‍ കാറും ട്രക്കും കൂട്ടിയിടിച്ച്‍ അഞ്ച് മരണം


മനാമ: ബഹ്‌റൈനിൽ‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ‍ അഞ്ചുപേർ‍ മരിച്ചു. സൽ‍മാൻ ഇന്‍ഡസ്ട്രിയൽ‍ ഏരിയയിലാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് തന്നെ അഞ്ചുപേർ‍ മരിച്ചെന്നാണ് വിവരം.

കാറിൽ‍ കുടുങ്ങിയ ഒരാളെ സിവിൽ‍ ഡിഫൻസ് സംഘം രക്ഷപ്പെടുത്തി. അപകട സ്ഥലത്തെത്തിയ പൊലീസ് സംഘം ആംബുലൻസ് സേവനം ഉറപ്പാക്കിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ടവർ‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. 

You might also like

  • Straight Forward

Most Viewed