സൗദിയിൽ 16 മേഖലകളിൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധം
സൗദി അറേബ്യയിലെ 16 മേഖലകളിൽ പ്രൊഫഷനല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം പതിനായിരത്തിലേറെ പ്രവാസികളെ ബാധിക്കും. തൊഴിൽ നൈപുണ്യം തെളിയിക്കാനുള്ള പരീക്ഷയിൽ പരാജയപ്പെടുന്ന തൊഴിലാളികളുടെ ജോലി ഇതോടെ പ്രതിസന്ധിയിലാവും. പുതിയ നിയമം അടുത്ത വർഷം പ്രാബല്യത്തിലാകും. സൗദി മുന്‍സിപ്പല്‍-ഗ്രാമീണ്യ കാര്യ മന്ത്രാലയമാണ് പുതിയ നിബന്ധന നടപ്പിലാക്കുക. 16 പ്രഫഷനുകളിലെ 72 തസ്തികകൾക്ക് പുതിയ ഉത്തരവ് ബാധകമാകും. എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍, ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍, സാറ്റലൈറ്റ് ടെക്‌നീഷ്യന്‍, പ്ലംബര്‍, ആശാരി, ഇലക്ട്രീഷ്യന്‍, കൊല്ലന്‍, പെയിന്റര്‍, ബില്‍ഡര്‍, ഫര്‍ണിച്ചര്‍ ക്ലീനര്‍, വാട്ടര്‍ ടാങ്ക് ക്ലീനര്‍, ബാര്‍ബര്‍, മരം മുറിക്കാരന്‍, പെസ്റ്റ് കണ്‍ട്രോളര്‍, മെക്കാനിക്ക്, വനിതാ ബ്യൂട്ടീഷ്യന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് നിബന്ധന. ഈ ജോലിയെടുക്കുന്നവർക്കും ഇഖാമയിൽ ഈ ജോലി രേഖപ്പെടുത്തിയവർക്കും പ്രൊഫഷനല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാവും.
